മൂലമറ്റം: ആദിവാസി മേഖലയിലെ ഒരു പഞ്ചായത്ത് റോഡിൻ്റെ അവസ്ഥയാണ് ഇത്. റോഡിന് വീതിയില്ല അതുകൊണ്ട് തന്നെ ഓടയും ഇല്ല. ഇക്കാരണത്താൽ മഴ പെയ്താൽ ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെ ഒഴുകുന്നത് മൂലം റോഡ് നശിക്കുകയും വാഹനങ്ങൾ ഓടാതാവുകയും ചെയ്യുന്നു.
അറക്കുളം പഞ്ചായത്തിലെ ആദിവാസി മേഖലയായ പതിപ്പള്ളിയിലെ മേ മുട്ടം റോഡിൻ്റെ ദുരിതം കാണാൻ ആരുമില്ല. ത്രിതല പഞ്ചായത്തംഗങ്ങൾ പോലും തിരിഞ്ഞ് നോക്കുന്നില്ല മൂലമറ്റം പതിപ്പള്ളി മേ മുട്ടം റോഡും മൂലമറ്റം കോട്ടമല റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണ് ഇത് രണ്ട് കിലോമീറ്റർ മാത്രം ദുരമുള്ള ഈ റോഡിന് ഓടയില്ല.
കോൺക്രീറ്റോ, ടാറിങ്ങോ നടത്തിയില്ലങ്കിൽ അടുത്ത മഴക്കാലത്ത് റോഡ് തകരും അതോടെ നൂറ്റമ്പതോളം ആദിവാസി കുടംബങ്ങളുടെ യാത്ര ദുരിതത്തിലാവും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ഉണ്ടെങ്കിലും ആദിവാസി മേഖലക്കെന്നും അവഗണനയാണ്.
ഇവിടുത്തെ കുട്ടികൾ നടന്നും ട്രിപ്പ് ജീപ്പുകളിലുമാണ് സ്ക്കൂളിൽ പോകുന്നത്. മഴക്കാലമായാൽ സ്കൂളിൽ പോകുന്നത് തടസപ്പെടും. കോടി കണക്കിന് രൂപ എസ്റ്റി ഫണ്ട് ഉണ്ടെങ്കിലും ആദിവാസി മേഖലയിലേക്ക് പണം മുടക്കാൻ ആരും താല്പര്യപ്പെടുന്നില്ല.
എത്രയും വേഗം ഈ റോഡിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം ഉണ്ടാക്കി ഗതാഗത യോഗ്യം ആക്കണമെന്ന് ആദിവാസി സമൂഹം ആവശ്യപ്പെടുന്നു.