Timely news thodupuzha

logo

ഹൈ​ബി​ക്കും ബെ​ന്നി​ക്കും മു​ന്നി​ൽ കാ​ലി​ട​റി വീ​ണ് ട്വ​ന്‍റി20

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളെ വി​റ​പ്പി​ക്കാ​ൻ ഇ​ക്കു​റി ക​ന്നി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ട്വ​ന്‍റി 20 മ​ത്സ​രി​ച്ച ര​ണ്ടി​ട​ത്തും നാ​ലാം സ്ഥാ​ന​ത്ത്. മു​ന്ന​ണി ​സ്ഥാ​നാ​ർത്ഥി​ക​ളു​ടെ ജ​യ​പ​രാ​ജ​യ​ത്തി​ൽ ‌ നി​ർ​ണാ​യ​ക​മാ​കു​മെ​ന്നു ക​രു​തി​യി​രു​ന്ന ട്വ​ന്‍റി 20 പ​ക്ഷേ ര​ണ്ടി​ട​ത്തും കാ​ര്യ​മാ​യ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ല.

ട്വ​ന്‍റി 20 യു​ടെ ശ​ക്തി​കേ​ന്ദ്ര​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന കു​ന്ന​ത്തു​നാ​ട് ഉ​ൾ‌​പ്പെ​ടു​ന്ന ചാ​ല​ക്കു​ടി​യി​ലും എ​റ​ണാ​കു​ള​ത്തു​മാ​ണ് പാ​ർ​ട്ടി മ​ത്സ​രി​ച്ച​ത്. ചാ​ല​ക്കു​ടി​യി​ൽ അ​ഡ്വ. ചാ​ർ​ളി പോ​ളി​നെ രം​ഗ​ത്തി​റ​ക്കി​യ ട്വ​ന്‍റി ട്വന്റിക്ക് 105642 ​വോ​ട്ടു​ക​ളാ​ണ് നേ​ടാ​നാ​യ​ത്.

ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടാ​നാ​കു​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. യു​.ഡി.​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ ചാ​ല​ക്കു​ടി​യി​ൽ ബെ​ന്നി ബെ​ഹ​നാ​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​യ്ക്കാ​ൻ ട്വ​ന്‍റി 20 സ​മാ​ഹ​രി​ച്ച വോ​ട്ടു​ക​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Leave a Comment

Your email address will not be published. Required fields are marked *