തൊടുപുഴ: സ്വകാര്യ ഹോസ്റ്റലിൽ മുൻകൂർ ഡെപ്പോസിറ്റായി അടച്ച തുക തിരികെ ആവശ്യപ്പെട്ട പെൺകുട്ടിക്ക് അത് തിരികെ നൽകാൻ ഹോസ്റ്റൽ വാർഡൻ തയാറാകുന്നില്ലെന്ന് പരാതി. കായം കുളം സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തതിയത്. കരിമണ്ണൂരിലെ സ്വകാര്യ ഐ.റ്റി കമ്പനിയിലെ ജീവനക്കാരിയാണ് യുവതി.
ഹോസ്റ്റലിൽ താമസിക്കാനെത്തിയപ്പോൾ ഡിപ്പോസിറ്റായി വാങ്ങിയ 10000 രൂപയാണ് തിരികെ നൽകാത്തത്. തുക പണമായാണ് ഹോസ്റ്റൽ വാർഡന് കൈമാറിയത്. എന്നാൽ രസീത് നൽകിയിരുന്നില്ല. പിന്നീട് തരാമെന്ന് പറഞ്ഞെങ്കിലും കടുത്തില്ല. തുടർന്ന് മറ്റൊരു ഹോസ്റ്റലിലേയ്ക്ക് മാറാനായി ഡിപ്പോസിറ്റ് തുക തിരികെ ചോദിച്ചപ്പേഴാണ് തുക തിരികെ നൽകാൻ വിസമ്മതിച്ച്.
തുടർന്ന് പെൺകുട്ടി തൊടുപുഴ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസും ഇതിൽ ഇടപെട്ട് തുക വാങ്ങി നൽകിയില്ല. പെൺകുട്ടി മെയ് ഒന്നിനാണ് ഇവിടെ താമസ്സിക്കാൻ എത്തിയത്. തൊടുപുഴ പോലീസ് പറയുന്നത് ഇരു കൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ടന്നാണ്. എന്നാൽ പെൺകുട്ടി പറയുന്നത് വ്യാഴാഴ്ച സ്റ്റേഷനിൽ എത്തിയെന്നും പ്രശ്നം പരിഹരിക്കാൻ പോലീസ് തയാറായില്ലെന്നും ആവർത്തിച്ച് സ്റ്റേഷനിൽ എത്താൻ പറയുന്നത് തനിക്ക് ബുദ്ധിമുട്ടും ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നു എന്നുമാണ്.
ഇതിനിടെ ഹോസ്റ്റൽ നിയമനുസൃതമല്ല പ്രവർത്തിക്കുന്നതെന്നും ഇവിടെ താമസിക്കുന്ന വർക്ക് തുക വാങ്ങിയാൽ രസീത് നൽകാറില്ലെന്നും പരാതിയുണ്ട്.