Timely news thodupuzha

logo

രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ മുരളീധരനെ വയനാട്ടിൽ മത്സരിപ്പിച്ചേക്കും, അനുനയ നീക്കവുമായി കോൺഗ്രസ്

തിരുവനന്തപുരം: തൃശൂരിലെ കനത്ത തോൽവിയോടെ ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരനെ അനുനയിപ്പിക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞാൽ വയനാട്ടിലേക്ക് മുരളീധരനെ പരിഗണിച്ചേക്കുമെന്നാണ് വിവരം.

പാലക്കാട് നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസി‍ഡൻറ് രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനാണ് സാധ്യത.

ചേലക്കര ഉപതിരഞ്ഞെടുപ്പിൽ രമ്യ ഹരിദാസിന് ഒരവസരം കൂടി നൽകിയേക്കുമെന്ന തരത്തിലും വാർത്തകൾ പുറത്തു വരുന്നുണ്ട്. പൊതു രംഗത്തില്ലെന്ന് സങ്കടത്തോടെ പറഞ്ഞാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തോൽവിയിലുള്ള പ്രതികരണം അറിയിച്ചത്.

മുതിർന്ന നേതാക്കൾ പലരും ഫോണിൽ വിളിച്ച് അനുനയിപ്പിക്കുന്നുണ്ടെങ്കിലും വിഷമം മാറിയിട്ടില്ല. ഈ സാഹചര്യത്തിൽ സുരക്ഷിതമായൊരു പദവി മുരളിക്ക് നൽകണമെന്നാണ് മുന്നണി നേതാക്കൾ പോലും അഭിപ്രായം ഉയർന്നത്.

വയനാടിന് പുറമേ റായ്‌വേലിയിലും മത്സരിച്ച രാഹുൽ വയനാട് മണ്ഡലത്തിലെ അംഗത്വം രാജിവച്ചാൽ മുരളീധരൻ മത്സരിക്കട്ടെയെന്നാണ് ഉയർന്ന പ്രധാന നിർദേശം.

മുമ്പ് ഡി.ഐ.സി കാലത്ത് വയനാട്ടിൽ മത്സരിച്ച് മിന്നുന്ന പ്രകടനം മുരളീധരൻ കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ പ്രിയങ്ക ഗാന്ധി ഇല്ലെങ്കിൽ മാത്രമേ മുരളീധരനെ സ്ഥാനാർത്ഥിയാക്കുന്നത് പരിഗണിക്കൂ.

ഇക്കാര്യത്തിൽ മുരളീധരൻറെ തീരുമാനം നിർണായകമായേക്കും. രാഷ്ട്രീയ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ച മുരളീധരൻ വയനാട്ടിൽ മത്സരിക്കുമോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയണം.

Leave a Comment

Your email address will not be published. Required fields are marked *