തൊടുപുഴ: ശമ്പളം കൃത്യമായി ഒറ്റ ഗഡുവായി നൽകുമെന്ന മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും വാക്ക് പാലിക്കാതെ, മെയ് മാസത്തിലെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ്(ബി.എം.എസ്) ഇടുക്കി ജില്ലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെ.എസ്.ടി.ഇ.എസ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എസ് അരവിന്ദ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.ബി ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.ആർ കൃഷ്ണ കുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.വി രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുധേഷ്, തൊടുപുഴ യൂണിറ്റ് സെക്രട്ടറി പി.ആർ പ്രസാദ്, മൂലമറ്റം യൂണിറ്റ് സെക്രട്ടറി എൻ.ആർ ശ്രീനിവാസൻ എന്നിവർ ആശംസകൾ നേർന്നു.
കെ.എസ്.ടി എംപ്ലോയീസ് സംഘ്(ബി.എം.എസ്) ഇടുക്കി ജില്ലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
