Timely news thodupuzha

logo

ചെറുതോണിയിൽ വാട്ടർ അതോറിറ്റി അധികൃതർ വിഛേദിച്ച കണക്ഷൻ പുനസ്ഥാപിച്ചു

ചെറുതോണി: പാറേമാവ് – കൊച്ചു പൈനാവ് കോളനിയിൽ മുന്നറിയിപ്പ് കൂടാതെ ജല അതോറിറ്റി അധികൃതർ വിഛേദിച്ച കണക്ഷൻ പുനസ്ഥാപിച്ചു.

കാരണമോ മുന്നിയിപ്പോ കൂടാതെയാണ് വാട്ടർ കണക്ഷൻ വിഛേദിച്ചത്. പരാതി നല്കി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥരും കരാറുകാരും പൈനാവ് നിവാസികളുടെ നിരന്തര ആവശ്യം അവഗണിക്കുകയായിരുന്നു.

പ്രധാന മന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ പെടുത്തി സൗജന്യമായി നല്കുന്ന ജൽ ജീവൻ മിഷൻ്റെ വാട്ടർ കണക്ഷനായിരുന്നു ഇത്.

പ്രദേശ വാസികൾക്ക് എടുക്കുന്നതിനായി പൊതുവായി സ്ഥാപിച്ച ടാപ്പ് അടച്ച്പൂ പൂട്ടിയതിനെ തുടർന്ന് പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളം കിട്ടാതെ പ്രതിസന്ധിയിലായിരുന്നു.അടച്ച്പൂ പൂട്ടിയ പൈപ്പ് കണക്ഷൻ അധികൃതർ ബുധനാഴ്ച പുനസ്ഥാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *