മലപ്പുറം: മേൽമുറിയിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ സ്വിഫ്റ്റ് ബസുമായി കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. പുൽപ്പറ്റ ഒളമതിൽ സ്വദേശിയായ അഷറഫ്( 45), ഭാര്യ സാജിദ(37), മകൾ ഫിദ (15) എന്നിവരാണ് മരിച്ചത്. മലപ്പുറത്ത് നിന്നും സർവീസ് കേന്ദ്രത്തിലേക്ക് പോവുകയായിരിന്ന സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസും എതിർ ദിശയിൽ പോകുകയായിരുന്ന ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചാണ് അപകടം.
മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് ബസിന് മുമ്പിലേക്ക് കയറുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫിദയെ പ്ലസ് വണ്ണിന് ചേർക്കാനായി പോവുകയായിരുന്നു കുടുംബം. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.