Timely news thodupuzha

logo

ഒരാഴ്ചക്കുള്ളിൽ വാങ്ങിയ വാഹനം കേടായി, പകരം ലഭിക്കാൻ അർഹതയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: മഹീന്ദ്രയുടെ വെള്ളിയാംകുടി ഷോറൂമിൽ നിന്നും വാങ്ങിയ പെട്ടി ഓട്ടോയുടെ ഗിയർബോക്സ് ദിവസങ്ങൾക്കുള്ളിൽ കേടായ സാഹചര്യത്തിൽ വാഹന ഉടമയ്ക്ക് വാഹനത്തിന്റെ വില തിരികെ കിട്ടാനോ പുതിയൊരു വാഹനം ലഭിക്കാനോ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇതിന് വേണ്ടി പരാതിക്കാരനോ അദ്ദേഹം ചുമതലപ്പെടുത്തുന്നയാൾക്കോ ഇടുക്കി ഉപഭോക്തൃ കോടതിയെ സമീപിക്കാമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.

കോടതി ചെലവും നഷ്ട പരിഹാരവും ആവശ്യപ്പെടാൻ വാഹന ഉടമയ്ക്ക് കഴിയുമെന്നും സൗജന്യ നിയമ സഹായത്തിന് ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

കേടായ വാഹനം മാറ്റി തരാത്തതിനെ തുടർന്ന് വാഹനമുടമ ഷൈജു ഷോറൂമിന് മുന്നിൽ കിടപ്പു സമരം തുടങ്ങിയെന്ന് ഷൈജുവിന് വേണ്ടി മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിൽ പറയുന്നു.

വിഷയത്തിൽ മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെടാത്ത സാഹചര്യത്തിൽ പരാതി പരിഗണിക്കാൻ നിർവാഹമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. തുടർന്നാണ് മറ്റ് നടപടികൾ നിർദ്ദേശിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *