Timely news thodupuzha

logo

തൊടുപുഴയിൽ ചെയർമാൻ രാജിവച്ചില്ല; വിജിലൻസ് ഓഫിസിൽ എത്തിയുമില്ല

തൊടുപുഴ: മുനിസിപ്പൽ ചെയർമാനോട്‌ സി.പി.എം നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും ഇന്നും രാജി ഉണ്ടായില്ല. നോട്ടിസ് ലഭിച്ചെങ്കിലും വിജിലൻസ് ഓഫിസിലും എത്തിയിട്ടില്ല. ഇതിനിടെ ഇത്രയും നാൾ ഒരുമിച്ചു അഴിമതി നടത്തിയവർ ഒടുവിൽ ചെയർമാനെ കരുവാക്കിയതായും ഒരു വിഭാഗം ആരോപിച്ചു.

മുനിസിപ്പൽ ചെയർമാൻ്റെ രാജി ആവശ്യം സി.പി.എമ്മിനുള്ളിലെ കളികളോ. പ്രാദേശിക നേതാവിൻ്റെ വളർച്ചക്ക് ചെയർമാൻ തടസ്സമാകുമെന്ന ചിന്തയാണ് ഈ കളികൾക്ക് പിന്നിലെന്ന് സി.പി.എം അണികൾ തന്നെ രഹസ്യമായി പറയുന്നു.

വിശദീകരണത്തിനായി കൂടിയ ജില്ലാ കമ്മറ്റിയിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയതും ഈ നേതാവെന്നാണ് സംസാരം. ഈ നേതാവിൻ്റെ ഏരിയയിൽ നിന്നുള്ള ഒരു വനിത കൗൺസിലറെ ചെയർമാൻ പദവിയിൽ കൊണ്ടുവരാനുള്ള നീക്കം ശക്തമാണ്.

വിമത അംഗങ്ങളും ചെയർമാൻ പദവി ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി കീഴ്ഘടകങ്ങളിൽ ചെയർമാൻ വീട് പണിതത് ചൂണ്ടിക്കാട്ടിയാണ് ചെയർമാൻ വിരുദ്ധ ഗ്രൂപ്പ് തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നത്. എന്നാൽ ഈ വീട് നിർമ്മാണം ബാങ്ക് വായ്പ്പയാണന്നാണ് ചെയർമാനുമായി അടുത്ത ബന്ധം ഉള്ളവർ പറയുന്നത്.

സകല അഴിമതി കേസുകളിലും പിന്തുണയുമായി വരുന്ന പാർട്ടി ഇതിൽ മൗനം പാലിക്കുന്നത് ഒരു സാധാരണക്കാരനെ ഒരു പരിധിയിൽ കൂടുതൽ തങ്ങളുടെ തലക്ക് മുകളിൽ വളരാൻ അനുവദിക്കില്ലെന്ന സന്ദേശം ഉയർത്തുന്നു. ഉദ്യോഗസ്ഥരെ യൂണിയൻ അംഗങ്ങളെന്ന പേരിൽ സംരക്ഷിച്ചത് സി.പി.എം ആണ്. പണ്ട് ഒരു ഉദ്യോഗസ്ഥനെ ഇടുക്കിക്ക് സ്ഥലം മാറ്റിയപ്പോൾ 24 മണിക്കുറിനുള്ളിൽ വീണ്ടും തൊടുപുഴയിൽ പ്രതിഷ്ഠിച്ച ചരിത്രവും ഉണ്ട്.

സനീഷ് ജോർജിൻ്റെ കാര്യത്തിലെ മൗനം ഇടതു രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ നേതാക്കളുടെ നിലപാടിൻ്റെ സാക്ഷ്യപത്രമാണ്. വിജിലൻസ്, പാർട്ടി അറിയാതെ ഒരിക്കലും കേരളത്തിൽ പാർട്ടിയുടെ ഭാഗമായ ചെയർമാനെ കേസിൽ പ്രതിയാക്കി ല്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാവും. ഈ നീക്കങ്ങൾ പാർട്ടിക്കുള്ളിലെ രഷ്ട്രീയ കളികളാണന്ന് വ്യക്തമാണ്.

ചെയർമാൻ കൈക്കൂലി വാങ്ങിയോ കൊടുക്കാൻ പറഞ്ഞോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.. ഇത്രയും നാൾ കൈക്കൂലി വാങ്ങി ആറാടിയ ജയലിൽ കിടക്കുന്ന സഹപ്രവർത്തകനെ വീതം പറ്റി സംരക്ഷിച്ച ഇടത് യൂണിയൻ നേതാക്കൾക് എന്ത് പറയാനുണ്ട് തൊടുപുഴയിലെ സാധാരണ ജനങ്ങളോട് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം .

ഇതേ സമയം യു.ഡി.എഫിൽ ഒന്നിലേറെപ്പേർ ചെയർമാൻ കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുകയാണത്രെ. നഗരത്തിന്റെ വികസനം അല്ല ഇവരുടെയെല്ലാം ലക്ഷ്യം. വ്യക്തി താൽപര്യങ്ങൾക്കാണ് മുൻഗണന .

റോഡ് വൃത്തിയായി സംരക്ഷിക്കുക, വഴിവിളക്കുകൾ കൃത്യമായി പ്രകാശിപ്പിക്കുക, ഓടകൾ യഥാവിധി പൂർത്തിയാക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും നോക്കാൻ താൽപര്യമില്ലാത്ത കുറെ ജനപ്രതിനിധികളെന്ന് പറയേണ്ട സാഹചര്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *