തൊടുപുഴ: നഗരസഭയുടെയും മുനിസിപ്പൽ കൃഷിഭവന്റെയും കാർഷിക വികസന സമിതിയുടെയും സംയുക്ത ആഭിമുഖത്തിൽ ഞാറ്റുവേല ചന്ത കൃഷിഭവൻ അങ്കണത്തിൽ ഒരുക്കി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ജെസ്സി ആൻറണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ നീനു പ്രശാന്ത് അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ ഇൻ ചാർജ് സന്ധ്യ ജി.എസ് സ്വാഗതം ആശംസിച്ചു. കെ.എസ്.ഡബ്ല്യൂ.എം.പി ഫിനാൻസ് മാനേജർ സുലാൽ സാമുവൽ ഞാറ്റുവേല, ജൈവ കൃഷി എന്നിവയെ സംബന്ധിച്ചുള്ള വിശദീകരണം നടത്തി. അഗ്രികൾച്ചർ അസിസ്റ്റൻറ് ജിജി സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. അഗ്രികൾച്ചർ അസിസ്റ്റൻ്റ് സി.പി സുബൈദ കൃതജ്ഞത പറഞ്ഞു.