Timely news thodupuzha

logo

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം മൂലമറ്റത്ത് സംഘടിപ്പിച്ചു

മൂലമറ്റം: കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (എച്ച്.ആർ.സി ഹാൾ ) വച്ച് വൈസ് പ്രസിഡന്റ്‌ പി.എച്ച് മുഹമ്മദിന്റെ അധ്യക്ഷതയിൽ ദേശീയ ഡെപ്യൂട്ടി സെക്രട്ടറി വി.ജെ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പുന്നൂസ് മാത്യു റിപ്പോർട്ടും, കണക്കും സംസ്ഥാന വൈസ് പ്രസിഡന്റ്‌ വാഴൂർ മോഹനൻ കേന്ദ്ര റിപ്പോർട്ടും അവതരിപ്പിച്ചു.

ഇലക്ട്രിസിറ്റി ബോർഡ് സ്വകാര്യ വൽക്കരണം ഉപേക്ഷിച്ച് കേരള മോഡലിൽ നിലനിർത്തണമെന്നും ജീവനക്കാരുടെ ഡി.എ തുടങ്ങിയ ആനുകൂല്യ നിഷേധം അവസാനിപ്പിക്കണമെന്നും ഡി.എ അനുവദിക്കാൻ സർക്കാരിന്റെ അനുമതി വേണമെന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്നും ജനങ്ങൾക്ക് ജീവനക്കാരുടെ മേലുള്ള അന്യായ കടന്ന് കയറ്റം അവസാനിപ്പിക്കാൻ നടപടി ഉണ്ടാകണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

ചടങ്ങിൽ റിട്ടയർ ചെയ്ത മുൻ ജില്ലാ സെക്രട്ടറി ഷാജിമോനെ ആദരിച്ചു.

നേതാക്കളായ ഗോപാല കൃഷ്ണൻ നായർ, സുകുമാരൻ നായർ, രാജീവ്‌, ശ്രീജിത്ത്‌ ഷാജി, ഷിബു കെ.എൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.ജി ബിജു(പ്രസിഡന്റ്‌), ജോൺസൻ സി.എസ്(സെക്രട്ടറി), ഷിബി പി.പി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. അനിൽ കുമാർ കെ.എസ് സ്വാഗതവും ജോൺസൻ സി.എസ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *