Timely news thodupuzha

logo

ഹിന്ദുമത സംരക്ഷണ മുന്നോടിയായി സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങൾ നിർമ്മിക്കും; ആന്ധ്രപ്രദേശ് സർക്കാർ

വിശാഖപട്ടണം: സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങൾ ( Temples) നിർമ്മിക്കാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ. ഹിന്ദുമതം സംരക്ഷിക്കുന്നതിനു മുന്നോടിയായാണ് തീരുമാനം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ (Jagan Mohan Reddy) നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു.

എല്ലാ ജില്ലയിലും ഓരോ ക്ഷേത്രമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 10 ലക്ഷം രൂപ നീക്കിവെച്ചു. നിലവിൽ 1330 ക്ഷേത്രങ്ങളുടെ നിർമാണം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇതിലേക്ക് 1465 ക്ഷേത്രങ്ങൾക്കൂടി എഴുതിച്ചേർത്തിട്ടുണ്ട്. മാത്രമല്ല ജനപ്രതിനിധികളുടെ അഭ്യർഥനപ്രകാരം ഇതിനുപുറമേ 200 ക്ഷേത്രങ്ങൾ കൂടി പണിയും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പിന്നോക്ക വിഭാഗങ്ങൾ അധികമായി താമസിക്കുന്ന ഇടങ്ങളിലാകും കൂടുതൽ ക്ഷേത്രങ്ങൾ നിർമ്മിക്കുക.

Leave a Comment

Your email address will not be published. Required fields are marked *