അടിമാലി: മാങ്കുത്ത് വെല്യപാറകുടി കയത്തിൽ കുളിക്കാൻ ഇറങ്ങിയ 3 കുട്ടികൾ മരിച്ചു. അങ്കമാലി കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റർ സ്കൂളിൽ നിന്നും വിനോദയാത്രയുടെ ഭാഗമായി സ്ഥലത്തെത്തിയ റീച്ചാർഡ്(15)ജോയൽ (15)അർജുൻ (15) എന്നിവരാണ് മരിച്ചത്. 30 അധികം വിദ്യാർത്ഥികളും അധ്യാപകരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മാങ്കുളത്തും തൊട്ടടുത്തുള്ള വിവിധ പ്രദേശങ്ങളിലും മുമ്പും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടായിട്ടുണ്ട്. യാതൊരു സുരക്ഷാ മുൻകരുതലും സീകരിക്കാൻ തയ്യാറാകാത്ത അധികൃതർക്കെതിതെരെ പ്രേതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനങ്ങൾ ഇപ്പോൾ.