കൊച്ചി: നാഷണൽ ലീഗൽ സർവ്വീസ് സൊസൈറ്റി(NALSA) പുതിയതായി കൊണ്ടുവന്ന ഡിഫൻസ് കൗൺസിൽ സംവിധാനത്തിനെതിരെ അഭിഭാഷക പ്രതിഷേധം ശക്തമാകന്നു. അഭിഭാഷകരെ വെച്ച് നിയമ സേവനം ലഭിക്കാത്തവർക്ക് മാത്രമാണ് ഇതുവരെ സൗജന്യ നിയമ സഹായം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റി നിയമ പ്രകാരം നടപടികൾ സ്വീകരിച്ചിരുന്നത്. സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള അവകാശം കൂടിയാണ് അത്.
ജുഡിഷ്യറിയാണ് നിലവിലെ ഡി.എൽ.എസ്.എ/ ടി.എൽ.എസ്.എ പാനൽ അഭിഭാഷകരിൽ നിന്ന് പേര് നൽകി ഈ പ്രക്രിയ നടത്തിവന്നിരുന്നത്. എന്നാൽ ഈ രീതിക്ക് പകരമായി ഡിഫൻസ് കൗൺസിൽ സംവിധാനം നടപ്പിലാക്കുകയും, പ്രിസൈഡിംഗ് ഓഫീസർമാർക്ക് പകരം ഡി.എൽ.എസ്.എ സെക്രട്ടറിമാർക്ക് ഈ അധികാരം നൽകുകയും ചെയ്തതാണ് പുതിയ സ്കീമിലെ കാതലായ മാറ്റം.ഇത് അപകടകരമായ നീക്കമാണെന്ന് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി.പ്രമോദ് പറഞ്ഞു.