കൊച്ചി: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കൊച്ചിയിലെത്തി. കൊച്ചി അന്താരാഷട്ര വിമാനത്താവളത്തില്‍ മന്ത്രി പി രാജീവ് സ്റ്റാലിനെ സ്വീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് എം.കെ.സ്റ്റാലിന്‍ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ 603 ദിവസത്തെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വൈക്കം ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേര്‍ന്ന് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇരുമുഖ്യമന്ത്രിമാരും പകല്‍ 3.30ന് സമരപോരാളികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തും.