തൊടുപുഴ: സമൂഹത്തിൽ നന്മയുടെയും കരുതലിൻ്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവണമെന്നും നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് ദേശീയ ചെയർമാൻ സോണി ജോബ് പൊതു സമൂഹത്തോട് അഭൃർത്ഥിച്ചു.
നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സെന്ന മനുഷ്യാവകാശ സംഘടനയുടെ തൊടുപുഴ താലൂക്ക് തല പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ ജ്യോതി സൂപ്പർ ബസാറിന് സമീപമുള്ള ഫാർമേഴ്സ് ക്ളബ് ഹാളിൽ അജി തോമസിൻറ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ദേശീയ സെക്രട്ടറി അഡ്വ. തസ്നി മുഖ്യ അതിഥിയായി പങ്കെടുത്തു. സംസ്ഥാന പ്രസിഡൻ്റ് അനാർക്കലി ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി.
ജഗദീഷ് ചെല്ലപ്പൻ, പി.പി അനിൽകുമാർ, അനിൽ രാഘവൻ, സജി ചാക്കോ, കെ.കെ നവാസ്, ഉത്തംകുമാർ, രജീഷ് രാജൻ, പി.കെ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പി.പി അനിൽകുമാർ(പ്രസിഡന്റ്), സജി ചാക്കോ(വൈസ് പ്രസിഡന്റ്), കെ.കെ.നവാസ്(വൈസ് പ്രസിഡന്റ്), അനിൽ രാഘവൻ(ജനറൽ സെക്രട്ടറി), ഉത്തം കുമാർ(ജോയിന്റ് സെക്രട്ടറി), മനോജ് ആൻറണി(ജോയിന്റ് സെക്രട്ടറി), പി.കെ ഗോപാലകൃഷ്ണൻ(ജോയിന്റ് സെക്രട്ടറി), പി.എൻ അനൂപ്(ട്രഷറർ) എന്നിവരടങ്ങുന്ന പതിനഞ്ച് അംഗ താലൂക്ക് കമ്മറ്റിയെയും യോഗം തിരഞ്ഞെടുത്തു. പി.പി അനിൽകുമാർ സ്വാഗതവും അനിൽ രാഘവൻ നന്ദിയും പറഞ്ഞു.