എറണാകുളം: ബസിൽ കയറിയ വിദ്യാർഥിനിയെ തല്ലിയെന്ന പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പറവൂർ ഡിപ്പോയിലെ ഡ്രൈവറായ ആന്‍റണി വി സെബാസ്റ്റ്യനെയാണ് സസ്പെൻഡ് ചെയ്തത്.
ആറാം ക്ലാസ് വിദ്യാർഥിയെ അടിച്ചെന്ന അമ്മയുടെ പരാതിയിലാണ് നടപടി. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനായി ബസിൽ കയറിയപ്പോൾ ഡ്രൈവർ കുട്ടിയെ അടിക്കുകയായിരുന്നു. ജനുവരി 30 നായിരുന്നു സംഭവം.
ഇയാൾ മുൻപും കുട്ടിയെ ഉപദ്രവിച്ചതായി കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെയാണ് നടപടി.