Timely news thodupuzha

logo

പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പുയർന്നു; ബ്യൂ അലർട്ട് പ്രഖ്യാപിച്ചു

തൃശൂർ: കാലവർഷം കനത്തതോടെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പുയർന്നതിനാൽ ബ്യൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്റാറായെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.

ഡാമിൽ ഉൾക്കൊള്ളാവുന്ന ജലവിതാനനിരപ്പ് 424 മീറ്റർ ആണ്. മഴയുടെ തോതും ഡാമിലേക്ക് ഒഴുകുയെത്തുന്ന വെള്ളത്തിൻറെ അളവ് കൂടുന്നതുനാൽ അധികജലം താഴെക്ക് ഒഴുക്കിക്കളയുന്നതിനുള്ള ആദ്യഘട്ട നടപടിയായാണ് ബ്യൂ അലർട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തുടനീളം കാലവർഷകെടുതികൾ വ്യാപകമാവുകയാണ്. മഴ ശക്തമായതോടെ മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മണിക്കൂറിൽ 50 കീലോമീറ്റർ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ കനത്തതോടെ വിവിധയിടങ്ങളിൽ വൈദ്യൂതിബന്ധം നിലച്ചിരിക്കുകയാണ്. പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കെഎസ്ഇബി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *