Timely news thodupuzha

logo

കാർ തോട്ടിലേക്ക് മറിഞ്ഞ് പത്ര ഏജൻറിന് പരിക്ക്

പത്തനംതിട്ട: നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് പത്ര ഏജൻറിന് പരിക്ക്. റാന്നിയിൽ ഇന്ന് പുലർച്ചെ 5.45-ഓടെയാണ് അപകടമുണ്ടായത്. സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പത്തനംതിട്ടയിൽനിന്ന് പത്രം ശേഖരിച്ച് റാന്നി വഴി മല്ലപ്പള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടം. വളവിനടുത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ സംരക്ഷണവേലി തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. സജുവിന് സാരമായ പരുക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

Leave a Comment

Your email address will not be published. Required fields are marked *