Timely news thodupuzha

logo

സിനിമാ-സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ-സീരിയൽ താരം അപർണ നായർ മരിച്ച നിലയിൽ. കരമന വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപർണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു. മക്കൾ: ത്രയ, കൃതിക. ഭർത്താവ് സഞ്ജിത്.

Leave a Comment

Your email address will not be published. Required fields are marked *