ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചതോടെ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ ഒഴിവാക്കാൻ നിർദേശം നൽകി ബി.ജെ.പി.
സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്താണ് സമ്മേളനത്തിൻറെ അജൻഡയെന്നു വ്യക്തമാക്കാത്തത് ചൂടുപിടിച്ച അഭ്യൂഹങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
അമൃതകാലത്തിനിടെ ഫലപ്രദമായ ചർച്ചകൾ പ്രതീക്ഷിക്കുന്നു എന്നാണ് സമ്മേളന അറിയിപ്പിൽ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. എന്തിരുന്നാലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ സമ്മേളനം മുംബൈയിൽ നടക്കുന്നതിനു മുമ്പും അദാനി ഗ്രൂപ്പിനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ വന്ന ദിവസവുമാണ് പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കുന്നതിള്ള മുന്നറിയിപ്പ് വന്നതും എന്നത് ശ്രദ്ധേയമാണ്.