Timely news thodupuzha

logo

ഇഞ്ചിയാനി ഗവ. എൽ പി സ്കൂൾ സ്റ്റാർ പ്രീ പ്രൈമറി ഉദ്ഘാടനം 19 ന്

ആലക്കോട് :   പ്രീ പ്രൈമറി വിദ്യാഭ്യാസം ഉന്നത നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘സമഗ്ര ശിക്ഷ കേരള’ നടപ്പിലാക്കുന്ന ‘സ്റ്റാർ പ്രീ പ്രൈമറി ‘ പദ്ധതി പ്രകാരം ഇഞ്ചിയാനി ഗവ. എൽ പി സ്കൂളിലെ പുനർനിർമ്മിച്ച പ്രീ – പ്രൈമറി യുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 10.30 ന് ഇടുക്കി MP അഡ്വ. ഡീൻ കുര്യാക്കോസ് നിർവ്വഹിക്കും

തൊടുപുഴ MLA . P J ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് .മാത്യു കെ ജോൺ, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  മിനി ജെറി, ഇടുക്കി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ  എം ജെ ജേക്കബ് ,വാർഡ് മെമ്പർ . ബൈജു ജോർജ് തുടങ്ങി പ്രമുഖർ പങ്കെടുക്കും. 

Leave a Comment

Your email address will not be published. Required fields are marked *