Timely news thodupuzha

logo

കോൺഗ്രസിന്റെ പാർട്ടി അക്കൗണ്ടിൽ നിന്ന് 65 കോടി പിടിച്ചെടുത്തു, ആദായ നികുതി വകുപ്പിനെതിരെ ഐ.റ്റി.എ.റ്റിയിൽ പരാതി നൽകി

ന്യൂഡൽഹി: പാർട്ടി അക്കൗണ്ടിൽ നിന്ന് 65 കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പ് നടപടിക്കെതിരേ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനെ(ഐ.റ്റി.എ.റ്റി) സമീപിച്ച് കോൺഗ്രസ്. ചൊവ്വാഴ്ചയാണ് പാർട്ടി 115 കോടി നികുതിക്കുടിശികയുള്ളതിൽ 65 കോടി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

ഇതിനു പിന്നാലെയാണ് ഐ.റ്റി.എ.റ്റിയിൽ കോൺഗ്രസ് പരാതി നൽകിയത്. ബെഞ്ചിനു മുൻപാകെയുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനു മുൻപേയാണ് ആദായ നികുതി വകുപ്പിന്‍റെ നടപടിയെന്നാണ് കോൺഗ്രസിന്‍റെ പരാതിയിൽ വ്യക്തമാക്കുന്നത്.

സ്റ്റേ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതു വരെ ആദായ നികുതി വകുപ്പിന്‍റെ ഭാഗത്തു നിന്ന് തുടര്‍ നടപടി ഉണ്ടാകരുതെന്നും കോണ്‍ഗ്രസ് ഐ.റ്റി.എ.റ്റിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിഷയം പരിഗണിക്കുന്നിടം വരെ തല്‍സ്ഥിതി തുടരണമെന്ന് ഐ.റ്റി.എ.റ്റി നിർദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *