Timely news thodupuzha

logo

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ഐ.എസ് ഭീകരരെ പിടികൂടി

അഹമ്മദാബാദ്: വിമാനത്താവളത്തിൽ നിന്നും നാല് ഐഎസ് ഭീകരരെ പിടികൂടി. ശ്രീലങ്കൻ സ്വദേശികളെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

ഇവരുടെ ചിത്രങ്ങൾ സ്ക്വാഡ് പുറത്തുവിട്ടിട്ടുണ്ട്. തിങ്കളാഴ്ച അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എ.റ്റി.എസ് അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവർ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചതായും മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *