Timely news thodupuzha

logo

നൂറാമത് യാത്ര ആഘോഷമാക്കാൻ ഒരുങ്ങി കെ.എസ്.ആർ.റ്റി.സി ബജറ്റ് ടൂറിസം സെൽ

തൊടുപുഴ: വളരെ കുറഞ്ഞ ചെലവിൽ കേരളത്തിൻറെ ഓരോ കോണിലുമുള്ള വിനോദ സഞ്ചാരത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തി കേരളത്തിലാകമാനം ആഭ്യന്തര ടൂറിസം രംഗത്ത് വരുത്തിയ ഉണർവിന് കെ.എസ്.ആർ.റ്റി.സിയുടെ പങ്ക് ലോക രാഷ്ട്രങ്ങൾ പോലും അംഗീകരിച്ചു കഴിഞ്ഞു.

ഇതിലൂടെ വരുമാനത്തിൽ 30 ലക്ഷത്തിലേറെ രൂപ നേടിക്കൊടുക്കുകയും ചെയ്യാൻ തൊടുപുഴ യൂണിറ്റിനു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ട്രിപ്പുകളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവാണ് ഉണ്ടായത്.

ഇപ്പോൾ നൂറാമത്തെ ട്രിപ്പ് ആഘോഷമാക്കുവാൻ ഒരുങ്ങിയിരിക്കുക ആണ് കെ.എസ്.ആർ.റ്റി.സി തൊടുപുഴ ബജറ്റ് ടൂറിസം സെൽ.

മുറ്റത്തെ മുല്ലയെ തേടി ഒരു യാത്രയെന്ന സന്ദേശവുമായി ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലേക്ക് സൗഹൃദ ട്രിപ്പ് നടത്തുന്നത്. 25ന് രാവിലെ എട്ടുമണിക്ക് ക്ലെസ്റ്റർ ഓഫീസർ കെ .പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും.

കൂടാതെ മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി വണ്ടർലയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിക്കും. സാധാരണ ദിവസങ്ങളിൽ ഉള്ളതിൻ്റെ 50 ശതമാനം ഇളവ് വണ്ടർലാ ട്രിപ്പിന് നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം, ഫോൺ – 83048 89896(സിജി ജോസഫ്), 96051 92092(അരവിന്ദ് എസ്), 9744910383(അജീഷ് പിള്ള).

Leave a Comment

Your email address will not be published. Required fields are marked *