ഇടുക്കി: വാഗമൺ വില്ലേജിലെ സർവേ നമ്പർ 1027ൽപ്പെട്ട വാഗമൺ പുള്ളിക്കാനം പാതയിൽ വില്ലേജ് ഓഫീസിന് സമീപത്തിയുള്ള റവന്യൂ ഭൂമിയാണ് ബസ്‌സ്റ്റാൻഡ് നിർമാണത്തിനായി പഞ്ചായത്തിന് റവന്യൂ വകുപ്പ് കൈമാറിയത്.
അഡീഷണൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ഒരു വർഷത്തിനുള്ളിൽ ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. നിബന്ധനകളോടെയാണ് കൈമാറ്റം.
ബസ്‌സ്റ്റാൻഡിനായി 30 വർഷത്തെ പാട്ടത്തിന് ഇതേ ഭൂമി 2015-ൽ സർക്കാർ പഞ്ചായത്തിന് അനുവദിച്ചിരുന്നു. എന്നാൽ, സ്റ്റാൻഡ് പണിയാൻ അന്ന് നടപടിയൊന്നും ഉണ്ടായില്ല.
ഭൂമി കൈമാറ്റവും നടന്നിരുന്നില്ല. ഇപ്പോഴും ഭൂമി അനുവദിച്ചിരിക്കുന്നത് പാട്ടത്തിനാണ്.വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതോടെയാണ് നടപടി വേഗത്തിലായത്. ബസ് ടെർമിനൽ കാലകാമസം കൂടാതെ യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
വാഗമണ്ണിൽ ബസ്‌സ്റ്റാൻഡും പൊതുശൗചാലയവും ഇല്ലാത്തത് സംബന്ധിച്ച് പലവട്ടം മാധ്യമ വാർത്തയായിരുന്നു. വാഗമൺ ലോകപ്രശസ്തമാണ് നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്. ഇത്രയൊക്കെയായിട്ടും വാഗമണ്ണിൽ ഒരു ബസ്‌സ്റ്റാൻഡില്ല.
ഇത് നാളുകളായുള്ള വലിയ പ്രതിന്ധിയാണ്. പഞ്ചായത്ത് വീണ്ടും ബസ് ടെർമിനലിനായി ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയതോടെയാണ് ഈ സ്ഥലം കൈമാറാൻ സർക്കാർ ഉത്തരവുണ്ടായത്. ബസ്റ്റാൻ് യാഥാർത്യവായാൽ വാഗമണ്ണിന്റെ ദീർഘനാളായുള്ള ആവശ്യത്തിനാണ് പരിഹാരമാകാൻ പോകുന്നത്.