കോഴിക്കോട്: മെഡിക്കൽ കോളെജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി.
കൈയിലെ ആറാം വിരൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിക്കാണ് ദുരനുഭവമുണ്ടായത്.
വിരൽ ശസ്ത്രക്രിയ ചെയ്യുന്നതിനു പകരം ആശുപത്രി അധികൃതർ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിഴവുപറ്റിയെന്ന് മനസിലാക്കിയ ഡോക്‌ടർ മാപ്പു പറയുകയും വീണ്ടും ശസ്ത്രക്രിയയിലൂടെ കൈവിരൽ നീക്കം ചെയ്യുകയുമായിരുന്നു.
കുടുംബം പരാതിയുമായി രംഗത്തെത്തയിട്ടുണ്ട്. സംഭവം പരസ്യമായതോടെ അന്വേഷണം നടത്തുമെന്നറിയിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി.