തൊടുപുഴ: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ തൊടുപുഴ മെയ് 31ന് സീ കുട്ടനാട് ബോട്ട് യാത്ര ഒരുക്കുന്നു. രാവിലെ 6.30ന് പുറപ്പെടും. പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിതമായ ലോക പ്രസിദ്ധമായ അർത്തുങ്കൽ പള്ളിയും കണ്ട് നിറഞ്ഞ മനസ്സോടെ കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന്റെ സീ കുട്ടനാട് ബോട്ടിൽ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായലിൻ്റെ ഓളപരപ്പിലൂടെ ഇളം കാറ്റുമേറ്റ് നാല് മണിക്കൂർ യാത്ര.
പാതിരാ മണൽ ദ്വീപിൻ്റ മനോഹാരിതയും ആലപ്പുഴ ബീച്ചിലെ സായം സന്ധ്യയുടെ കിരണങ്ങളെ കൺകുളിർക്കെ കാണുവാനും സാധിക്കുന്ന ഈ അടിപൊളി യാത്രയിൽ പരിമിതമായ സീറ്റുകൾ മാത്രമായതിനാൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആധാർ കാർഡ് സഹിതമെത്തി രാവിലെ 9.30 മുതൽ 4.30 മണി വരെയുള്ള ദിവസങ്ങളിൽ സീറ്റുകൾ ബുക്ക് ചെയ്യാം.
ബോട്ടിംഗ് ചാർജ് ഉൾപ്പെടെ(ഭക്ഷണ ചിലവുകൾക്ക് പുറമേ) 950 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: സിജി ജോസഫ്(83048 89896), അരവിന്ദ്(9605192092), അജീഷ്(9744910383).