Timely news thodupuzha

logo

രാജ്യത്ത് നവജാത ശിശു മരണം കുറവ്‌ 
കേരളത്തിൽ

അടൂർ: രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിലെന്ന് മന്ത്രി വീണാ ജോർജ്. കേരളത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ നേട്ടത്തിന് കാരണം.

ഇത്തരം മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അടൂർ ലൈഫ് ലൈൻ ആശുപത്രി ഏറെ മുന്നിലാണെന്നും വീണാ ജോർജ് പറഞ്ഞു. അടൂർ ലൈഫ് ലൈൻ ആശുപത്രിയുടെ മൾട്ടി സ്പെഷ്യാലിറ്റി സംവിധാനങ്ങളുടെ ഉദ്ഘാടനം ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. മന്ത്രി പി പ്രസാദ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എസ് അരുൺകുമാർ, ഡോ. സുജിത് വിജയൻ പിള്ള, ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതാകുമാരി എന്നിവർ വിവിധ വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു.

ലൈഫ് ലൈൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എസ് പാപ്പച്ചൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം റ്റി.ആർ അജിത്, ലൈഫ് ലൈൻ സിഇഒ ഡോ. ജോർജ് ചാക്കച്ചേരി, ഡയറക്ടർമാരായ ഡെയ്സി പാപ്പച്ചൻ, ഡോ. സിറിയക് പാപ്പച്ചൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് റ്റി.എം ഹമീദ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *