Timely news thodupuzha

logo

കൊല്ലത്ത് ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി; ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു

കൊല്ലം: ജോനകപ്പുറം ഹാര്‍ബറിനുള്ളിലെ റോഡിൽ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചു കയറി ഭിന്നശേഷിക്കാരന്‍ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നിന് ആയിരുന്നു അപകടം.

തമിഴ്‌നാട് കൊടമംഗലം സ്വദേശി അറുപതു വയസുകാരനായ പരശുറാം ആണ് മരിച്ചത്. പരുക്കേറ്റ ഒന്‍പതു പേരില്‍ ഗുരുതരമായ പരുക്കേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നവരും, മീന്‍ കച്ചവടം ചെയ്ത് ജീവിക്കുന്നവരുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *