Timely news thodupuzha

logo

മദ്യനയ കേസ്; കവിതയെ സി.ബി.ഐ ജയിലിൽ ചോദ്യം ചെയ്യും

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌(ഇ.ഡി) അറസ്റ്റ്‌ ചെയ്‌ത ബി.ആർ.എസ്‌ നേതാവ്‌ കെ കവിതയെ സി.ബി.ഐ ജയിലിൽ ചോദ്യം ചെയ്യും.

ഇ.ഡി, സി.ബി.ഐ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്‌ജി കാവേരി ബവേജയാണ്‌ സി.ബി.ഐക്ക്‌ അനുമതി നൽകിയത്‌. മാർച്ച്‌ 15ന്‌ ഹൈദരാബാദിൽ നിന്ന്‌ അറസ്റ്റിലായ കവിത നിലവിൽ തിഹാർ ജയിലിലാണ്‌.

മകന്റെ പൊതു പരീക്ഷ പരിഗണിച്ച്‌ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കവിത കോടതിയെ സമീപിച്ചിട്ടുണ്ട്‌. അപേക്ഷ എട്ടിന്‌ പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *