Timely news thodupuzha

logo

നടി സുമലത ബി.ജെ.പിയിൽ ചേർന്നു

ബാംഗ്ലൂർ: മാണ്ഡ്യ എം.പിയായ നടി സുമലത ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസ്‌ എം.പിയും നടനുമായിരുന്ന അംബരീഷിന്റെ ഭാര്യ സുമലത 2019ൽ സ്വതന്ത്രയായി മത്സരിച്ച്‌ കോൺഗ്രസ്‌, ബി.ജെ.പി പിന്തുണയോടെയാണ്‌ വിജയിച്ചത്‌.

സംസ്ഥാന പ്രസിഡന്റ്‌ ബി.വൈ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാധ മോഹൻ ദാസ് അഗർവാൾ, മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുമലതയുടെ ബി.ജെ.പി പ്രവേശനം.

സുമലത പ്രതിനിധാനം ചെയ്യുന്ന മാണ്ഡ്യ മണ്ഡലം സഖ്യ കക്ഷിയായ ജെ.ഡി.എസിനാണ് ബി.ജെ.പി നൽകിയത്. മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി കുമാര സ്വാമിയാണ് സ്ഥാനാർത്ഥി.

Leave a Comment

Your email address will not be published. Required fields are marked *