Timely news thodupuzha

logo

മലയാളം സർവ്വകലാശാല വിസി നിയമന നടപടി, ഗവർണ്ണറെ മറികടന്ന് സർക്കാർ

തിരുവനന്തപുരം: ഗവർണ്ണർ ഇതുവരെ ഒപ്പിടാത്ത നിയമഭേദഗതി അനുസരിച്ച് മലയാളം സർവ്വകലാശാല വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കുവാൻ തീരുമാനമെടുത്ത് സർക്കാർ. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് ​ഗവൺമെന്റ് കത്ത് നൽകി.

ഗവർണ്ണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിൻറെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിൻറെയും സിണ്ടിക്കേറ്റിൻറെയും പ്രതിനിധികൾ സർച്ച് കമ്മിറ്റിയിലുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. ഗവർണ്ണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിൽ ഗവർണ്ണർ അംഗീകാരം നൽകിയിട്ടില്ല. സർക്കാർ ആവശ്യം ഗവർണ്ണർ തള്ളിക്കളയുമെന്ന് ഉറപ്പാണ്.

Leave a Comment

Your email address will not be published. Required fields are marked *