Timely news thodupuzha

logo

ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ഇറാൻ – ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ടെൽ അവീവിലേക്കുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ.

യുദ്ധ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഡൽഹിക്കും ടെൽ അവീവിനും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ആഴ്ചയിൽ നാല് സർവീസുകളാണ് ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് നേരിട്ടുള്ളത്.

ഇസ്രയേൽ – ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 3 നാണ് സർവീസ് വീണ്ടും ആരംഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *