Timely news thodupuzha

logo

തുഞ്ചൻ പറമ്പിലേക്കുള്ള ക്ഷണം നിരസിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്

കൊച്ചി: തുഞ്ചൻ പറമ്പിൽ സാഹിത്യ പ്രഭാഷണത്തിനുള്ള ക്ഷണം നിരസിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. ഞാൻ സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചു. ഇനിയൊരിക്കലും ഞാൻ ആ പണി ചെയ്യില്ല എന്നു തീരുമാനിച്ചു. ദയവായി എന്നെ ഒഴിവാക്കണം. ഈയിടെ സമൂഹത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്കു നയിച്ചതെന്ന വാക്കുകളോടെയാണ് കവി സോഷ്യൽ മീഡിയ സന്ദേശത്തിൽ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

ഞാൻ കാർ വാടക പോലും അർഹിക്കുന്നിെന്നു വിധിയെഴുതിയ മലയാളികളുടെ മുമ്പിൽ സാഹിത്യ പ്രഭാഷകനായി വന്നു നിൽക്കാൻ ഇനിയൊരിക്കലും ഞാനില്ലെന്ന് മലയാളികളെ മുഴുവൻ അഭിസംബോധന ചെയ്യുന്നതാണ് കത്ത്.

Leave a Comment

Your email address will not be published. Required fields are marked *