Timely news thodupuzha

logo

ഇസ്രയേൽ ഇറാനിൽ മിസൈലാക്രമണം നടത്തിയതായി സൂചന

ടെഹ്റാൻ: ഇറാനിൽ മിസൈലാക്രമണം നടത്തിയതായി ഇസ്രയേൽ. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം.

ഇസഫഹാൻ പ്രവിശ്യയിലെ സൈനികത്താവളത്തിന് സമീപമായി നിരവധി സ്‍ഫോടന ശബ്ദം കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്‍റെ നിര്‍ണായക പ്രദേശമാണ്‌ ഇസ്ഫഹാന്‍സ് പ്രവിശ്യ.

ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്.

തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു. എന്നാൽ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *