Timely news thodupuzha

logo

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ദമാം നവോദയ നൽകുന്ന പുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ രംഗത്തുള്ളവർക്കാണ്‌ ഇത്തവണ പുരസ്‌കാരം.

ഈ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക്‌ അപേക്ഷിക്കുകയോ, മറ്റുള്ളവർക്ക്‌ പേര്‌ നിർദേശിക്കുകയോ ചെയ്യാം. പ്രത്യേക പുരസ്കാരത്തിന്‌ കുടുബശ്രീയുടെ മികച്ച മൂന്നു സിഡിഎസിനെ പരിഗണിക്കും.

കുടുബശ്രീ യൂണിറ്റുകൾക്കും സിഡിഎസ്‌, എഡിഎസുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ജൂൺ 21നുമുമ്പ്‌ kodiyeriaward@gmail.com മെയിലിൽ വിശദാംശങ്ങളോടെ പേര്‌ നിർദേശിക്കുകയോ അപേക്ഷിക്കുകയോ ചെയ്യാം.

തെരഞ്ഞെടുക്കുന്ന മികച്ച 15 പേരെ ജൂലായ് രണ്ടാം വാരം ഓൺലൈനിലൂടെ ജൂറി അംഗങ്ങൾ പരിശോധിക്കും. അതിനായി തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ അഞ്ചുമിനിറ്റുവരെ ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി ജൂറിവശം അവതരിപ്പിക്കണം.

ആഗസ്‌ത്‌ നാലിന്‌ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ഫോൺ: 8606113366.വാർത്താസമ്മേളനത്തിൽ ദമാം നവോദയ ട്രസ്റ്റ്‌ ചെയർമാൻ തോമസ്‌ ഐസക്ക്‌, രക്ഷാധികാരികളായ ഇ എം കബീർ, ജോർജ്‌ വർഗീസ്‌, എം എം നയിം, പ്രദീപ് കൊട്ടിയം എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *