വേങ്ങര: കിളിനകോട് ഏക്കറ കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി പുഴക്കലകത്തു സൈതലവിയുടെ മകൻ ഷാൻ ആണ് മരിച്ചത്.
ബുധാനാഴ്ച ഉച്ചക്ക് 12 ഓടെ ആയിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.