Timely news thodupuzha

logo

കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലബ്ബക്കട കൃഷിഭവനു മുൻപിൽ ധർണ നടത്തി

കാഞ്ചിയാർ: വരൾച്ച മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലബ്ബക്കട കൃഷിഭവനു മുൻപിൽ ധർണ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്തു. ദുരിതമനുഭവിക്കുന്ന മുഴുവൻ കർഷകർക്കും സഹായം നൽകണമെന്നും പട്ടയമില്ലാത്ത കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡൻ്റ് സാബു കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ജോർജ്ജ് ജോസഫ് പടവൻ, ജോസ് ആനക്കല്ലിൽ ,പി.ജെ ബാബു , മേരി ദാസൻ, അനീഷ് മണ്ണൂർ , ജോമോൻ തെക്കേൽ , റോയി എവറസ്റ്റ് , ലിനു ജോസ് , ചാക്കോ മുളക്കൽ, തോമസ് ചെറ്റയിൽ , ഗോപി ചുക്കനാനി, ആൽബിൻ മണ്ണൻചേരിൽ , സജി ഇരുകല്ലേൽ ,അലൻ പുലിക്കുന്നേൽ ബിജു വർഗീസ് റിജോ കുഴിപ്പള്ളി ജെയിംസ് മ്ലാക്കുഴി സി കെ സരസൻ മാത്തുകുട്ടി അരങ്ങത്ത് സണ്ണി കക്കുഴി കുട്ടിയച്ചൻ തുരുത്തിയിൽ ഔസേപ്പച്ചൻ കൂനമ്പാറ ജോസ് മാത്തൻ കുന്നേൽ സണ്ണി ആലുങ്ക’ എം എം തോമസ് , ജോസഫ് കുന്നേൽ, ജോസഫ് നാരകത്തിങ്കൽ, ജോൺസൺ മാംപ്ലായിൽ എന്നിവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *