Timely news thodupuzha

logo

വി​വാ​ഹ​ത്തി​ന് നി​ർ​ബ​ന്ധി​ച്ച കാ​മു​കി​യെ വീ​ടി​നു​ള്ളി​ൽ കെ​ട്ടി​ത്തൂ​ക്കി: കേസിൽ 11 വ​ർ​ഷ​ത്തി​ന് ശേ​ഷം യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

മാ​വേ​ലി​ക്ക​ര: വി​വാ​ഹ​ത്തി​നു നി​ര്‍​ബ​ന്ധി​ച്ച കാ​മു​കി​യെ സ്വ​ന്തം വീ​ടി​ന്‍റെ ക​ഴുക്കോ​ലി​ല്‍ തൂ​ക്കി​ക്കൊ​ന്ന പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ചുല​ക്ഷം രൂ​പ പി​ഴ​യും.

ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി കി​ഴ​ക്ക​ടം​പ​ള്ളി​ല്‍ വീ​ട്ടി​ല്‍ സു​നി​തയെ(26)​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കാ​മു​ക​നാ​യി​രു​ന്ന വെ​ട്ടു​വേ​നി താ​മ​ര​ശേ​രി​ല്‍ കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷിനെ​യാ​ണ്(42) ജീ​വ​പ​ര്യ​ന്തം ത​ട​വി​നും അ​ഞ്ചുല​ക്ഷം രൂ​പ പി​ഴ​യ്ക്കും ശി​ക്ഷി​ച്ച് മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി ര​ണ്ട് കെ.​എ​ന്‍.​ അ​ജി​ത്ത്കു​മാ​ര്‍ ഉ​ത്ത​ര​വാ​യ​ത്.

2013 ജൂ​ണ്‍ 18ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദമാ​യ സം​ഭ​വം. വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി​രു​ന്ന സു​നി​ത​യും രാ​ജേ​ഷും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.

ബ​ന്ധം ഭ​ര്‍​ത്താ​വ് അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് സു​നി​ത ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം വീ​ട്ടി​ല്‍ താ​മ​സ​മാ​യി. ദി​വ​സ​വും രാ​ത്രി​യി​ല്‍ തൊ​ട്ട​ടു​ത്തു​ള്ള രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ല്‍ സു​നി​ത എ​ത്തു​മാ​യി​രു​ന്നു. ഇ​തി​നി​ടെ സു​നി​ത ഗ​ര്‍​ഭി​ണി​യാ​യി. രാ​ജേ​ഷി​ന്‍റെ നി​ര്‍​ബ​ന്ധ​പ്ര​കാ​രം കാ​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തി.

ഇ​തി​നു​ശേ​ഷം ത​ന്നെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് സു​നി​ത രാ​ജേ​ഷി​നെ നി​ര്‍​ബ​ന്ധി​ക്കാ​ന്‍ തു​ട​ങ്ങി. അ​വ​സാ​നം രാ​ജേ​ഷ് സു​നി​ത​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചു.

കൃ​ത്യം ന​ട​ക്കു​ന്ന​തി​ന് ത​ലേ​ദി​വ​സം സു​നി​ത​യോ​ട് ര​ജിസ്റ്റ​ര്‍ മാ​ര്യേജ് ചെ​യ്യാ​നാ​യി പോ​കാ​ന്‍ ഒ​രു​ങ്ങി നി​ല്‍​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. സു​നി​ത ഒ​രു​ങ്ങിനി​ന്നെ​ങ്കി​ലും രാ​ജേ​ഷ് ച​ങ്ങ​നാ​ശേ​രി​യി​ല്‍ ആ​യ​തി​നാ​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കില്ലെ​ന്ന് അ​റി​യി​ക്കു​ക​യും കൃ​ത്യം ന​ട​ന്ന ദി​വ​സം ഉ​റ​പ്പാ​യും പോ​കാ​മെ​ന്ന് വാ​ക്കുകൊ​ടു​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, 18നും ​രാ​ജേ​ഷ് മ​റ്റെ​ന്തോ അ​ത്യാ​വ​ശ്യം പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റി. ഇ​തേത്തു​ട​ര്‍​ന്ന് സു​നി​ത​യും രാ​ജേ​ഷും ത​മ്മി​ല്‍ ഫോ​ണി​ല്‍ വാ​ക്കുത​ര്‍​ക്കമുണ്ടാ​യി.

ത​ന്നെ ഉ​പേ​ക്ഷി​ച്ചു മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണെ​ങ്കി​ല്‍ ത​ന്നെ​കൊ​ന്നി​ട്ടു പോ​ക​ണമെ​ന്ന് സു​നി​ത രാ​ജേ​ഷി​നോ​ട് പ​റ​ഞ്ഞു. ഇ​ങ്ങുവാ, നി​ന്നെ കൊ​ന്നു ത​ന്നേ​ക്കാമെ​ന്നു രാ​ജേ​ഷ് സു​നി​ത​യോ​ട് തി​രി​കെ പ​റ​യു​ക​യും ചെ​യ്തു. അ​ന്നുരാ​ത്രി​യി​ല്‍ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സു​നി​ത രാ​ജേ​ഷു​മാ​യി വി​വാ​ഹ​ക്കാ​ര്യം പ​റ​ഞ്ഞ് ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടു.

ഇ​തേ​ത്തുട​ര്‍​ന്ന് രാ​ജേ​ഷ് സു​നി​ത​യു​ടെ തു​ട​യി​ല്‍ ച​വി​ട്ടി. ച​വി​ട്ടു​കൊ​ണ്ട് വീ​ണ സു​നി​ത​യു​ടെ ത​ല ഭി​ത്തി​യി​ല്‍ ഇ​ടി​പ്പി​ച്ചു. ഇ​തേതു​ട​ര്‍​ന്ന് ബോ​ധ​ര​ഹി​ത​യാ​യ സു​നി​ത​യെ ഷാ​ള്‍ ഉ​പ​യോ​ഗി​ച്ച് രാ​ജേ​ഷി​ന്‍റെ വീ​ടി​ന്‍റെ കഴുക്കോ​ലി​ല്‍ കെ​ട്ടി​ത്തൂക്കി മ​ര​ണം ഉ​റ​പ്പാ​ക്കി. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം തൊ​ട്ടടു​ത്തുത​ന്നെ​യു​ള്ള സു​നി​ത​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി കെ​ട്ടി​ത്തൂക്കാ​നാ​യി​രു​ന്നു രാ​ജേ​ഷി​ന്‍റെ പ​ദ്ധ​തി.

എ​ന്നാ​ല്‍, 300 മീ​റ്റ​ര്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ഴ​ഞ്ഞ രാ​ജേ​ഷ് സ​മീ​പ​ത്തെ വെ​ട്ടു​വേ​നി ബ​ഥേ​നി​യേ​ല്‍ വീ​ട്ടി​ല്‍ കു​ഞ്ഞു​മോ​ന്‍റെ വീ​ടി​ന്‍റെ സി​റ്റ്ഔ​ട്ടി​ല്‍ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ല്‍ തു​ട​യി​ലേ​യും ത​ല​യി​ലേ​യും പ​രി​ക്കു​ക​ള്‍ ക​ണ്ടെ​ത്തി. സു​നി​ത​യും രാ​ജേ​ഷും ത​മ്മി​ലു​ള്ള അ​ടു​പ്പ​ത്തേ​ക്കുറി​ച്ചു​ള്ള മൊ​ഴി​ക​ളും ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം രാ​ജേ​ഷി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ദി​നം ത​ന്നെ ക​സ്റ്റ​ഡി​യി​ലാ​യ രാ​ജേ​ഷ് നാ​ലു ദി​വ​സ​ങ്ങ​ള്‍​ക്കുശേ​ഷ​മാ​ണ് കു​റ്റം സ​മ്മ​തി​ച്ച​ത്.കൊ​ല​പാ​ത​കം (302) ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ചുല​ക്ഷം രൂ​പ പി​ഴ​യും ആ​യു​ധ​മി​ല്ലാ​തെ​യു​ള്ള ദേ​ഹോപ​ദ്ര​വം ഏ​ര്‍​പ്പി​ക്ക​ല്‍(323)​ മൂ​ന്നുമാ​സം ത​ട​വ്, ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്ക​ല്‍ (324) ഒ​രുവ​ര്‍​ഷം ത​ട​വ്, തെ​ളി​വു ന​ശി​പ്പി​ക്ക​ല്‍(201) ര​ണ്ടു വ​ര്‍​ഷം ത​ട​വ് എ​ന്നി​വ​യാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

പി​ഴ ഓ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ മൂ​ന്നുമാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴത്തുക​യാ​യ അ​ഞ്ചുല​ക്ഷം രൂ​പ സു​നി​ത​യു​ടെ മ​ക​ള്‍​ക്ക് ന​ല്‍​ക​ണം.ഹ​രി​പ്പാട് സി​ഐ ആ​യി​രു​ന്ന ഉ​ദ​യ​ഭാ​നുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കേ​സ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

22 സാ​ക്ഷി​ക​ളെ​യും 29 രേ​ഖ​ക​ളും 36 തൊ​ണ്ടി​മു​ത​ലു​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ​സ്.​ സോ​ള​മ​ന്‍, അ​ഭി​ഭാ​ഷ​ക​നാ​യ സ​രു​ണ്‍ ​കെ. ​ഇ​ടി​ക്കു​ള എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Leave a Comment

Your email address will not be published. Required fields are marked *