Timely news thodupuzha

logo

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി: കാവൽ മന്ത്രിസഭ തുടരും

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. രാജി രാഷ്ടപതി സ്വീകരിച്ചു.

പിന്നാലെ കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതിക്ക് നിർദേശം നൽകി. ഇന്ന് രാവിലെ നടന്ന അവസാന യോഗത്തിന് ശേഷമാണ് രാജിക്കത്ത് നൽകാനായി മോദി രാഷട്രപതി ഭവനിലേക്ക് പോയത്.

ഇന്ന് വൈകിട്ട് നാല് മണിക്ക് എൻ.ഡി.എ മുന്നണി യോഗം ചേർന്ന ശേഷം സർക്കാർ രൂപികരണവുമായി ബന്ധപ്പെട്ട ചർച്ച നടക്കും.

ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാർട്ടിയും ബിഹാറിലെ ജെ.ഡി.യുവും എൻ.ഡി.എയ്ക്കൊപ്പമുണ്ട്. ഇന്ന് നടക്കുന്ന യോഗത്തിൽ ഇരു പാർട്ടികളെയും പ്രതിനീധികരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *