തൊടുപുഴ: ഫാര്‍മേഴ്സ് ക്ലബ് 12 വര്‍ഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷന് മുമ്പില്‍ നട്ടുപിടിപ്പിച്ച ഫൈക്കസ് തണല്‍ മരങ്ങളുടെ പന്ത്രണ്ടാം ജന്മദിനാഘോഷവും പുഷ്പ തൈകളുടെ നടീലും സംഘടിപ്പിച്ചു. ഉദ്ഘാടനം തൊടുപുഴ എല്‍.ആര്‍ തഹസില്‍ദാര്‍ സക്കീര്‍ കെ.എച്ച് നിര്‍വ്വഹിച്ചു.
തൊടുപുഴ മര്‍ച്ചന്‍റ്സ് അസ്സോസിയേഷന്‍ പ്രസിഡന്‍റ് രാജു തരണിയില്‍, ജനറല്‍ സെക്രട്ടറി സി.കെ നവാസ്, കൃഷി വകുപ്പ് അസിസ്റ്റന്‍റ് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ മാനസ് ഡി, തൊടുപുഴ റബര്‍ ബോര്‍ഡ് ഓഫീസര്‍ ഇന്‍ ചാര്‍ജ് നൈസി തോമസ് എന്നിവര്‍ പരിസ്ഥിതി ദിന സന്ദേശങ്ങള്‍ നല്‍കി.
മിനി സിവില്‍ സ്റ്റേഷന്‍ പരിസരം മനോഹരമാക്കുവാന്‍ പുഷ്പ ചെടികളുടെ തൈകള്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലും അകത്തും നട്ടു പിടിപ്പിക്കുകയും ചെയ്തു.
തൊടുപുഴ ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്‍റ് ടോം ചെറിയാന്‍, വൈസ് പ്രസിഡന്‍റ് സോണി കിഴക്കേക്കര, ട്രഷറര്‍ ഷൈജോ ചെറുനിലം, ടോം അഞ്ചുകണ്ടത്തില്‍, സിറിയക് പുന്നമറ്റം, സിജോ തൈമറ്റത്തില്‍, മാത്യൂസ് പുതുമന, ജോബ് കെ.ജേക്കബ്, വിനോദ് ഓലിയാനിക്കല്‍, ഡോ. സി.സി മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.