Timely news thodupuzha

logo

വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്.എഫ്.ഐയെന്ന് എ.കെ ബാലൻ

തിരുവനന്തപുരം: എസ്.എഫ്.ഐക്കെതിരായ വിമർശനത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ തള്ളി എ.കെ ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല സി.പി.എമ്മും എസ്.എഫ്.ഐയുമെന്ന് അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ല. മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും ശരി. ഒരു വിദ്യാർത്ഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എസ്.എഫ്.ഐയെ വളർത്തിയത് ഞങ്ങളാണ്. എസ്.എഫ്.ഐയെ സംബന്ധിച്ചടുത്തോളം തിരുത്തേണ്ടത് തിരുത്താൻ സംഘടനയ്ക്ക് കഴിയും.
എസ്.എഫ്.ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും.

കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി മാറി. കേരള കൂടോത്ര പാർട്ടിയെന്നും അദ്ദേഹം പരിഹസിച്ചു. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃത സംസ്ക്കാരമാണെന്നും തിരുത്തിയില്ലെങ്കിൽ എസ്.എഫ്.ഐ ഇടതുപക്ഷത്തിനൊരു ബാധ്യതയാവുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിൻറെ പ്രതികരണം.

പിന്നാലെ എസ്.എഫ്.ഐ ഇടിമുറിയിൽ വളർന്ന സംഘടനയല്ലെന്നും വേട്ടയാടാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *