Timely news thodupuzha

logo

മത്സ്യ കർഷകർക്ക് അവാർഡ്

ഇടുക്കി: മത്സ്യകൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി മികച്ച കര്‍ഷകര്‍ക്ക് മത്സ്യ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. ശുദ്ധജല മത്സ്യകര്‍ഷകര്‍, ന്യൂതന മത്സ്യ കൃഷി നടപ്പാക്കുന്ന കര്‍ഷകര്‍, അലങ്കാര മത്സ്യ റിയറിങ്‌യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍ ,പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉൽപ്പാദന യൂണിറ്റ് നടത്തുന്ന കര്‍ഷകര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവർക്ക് അപേക്ഷിക്കാം.

അപേക്ഷകള്‍ ജൂൺ 15 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് പൈനാവ് ഫിഷറീസ് അസ്സിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോറങ്ങള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ഇടുക്കി, മത്സ്യഭവന്‍ ഇടുക്കി, മത്സ്യഭവന്‍ നെടുങ്കണ്ടം എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ 04862233226 – നമ്പറിൽ ലഭ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *