Timely news thodupuzha

logo

കാഞ്ഞിരംകവലയിൽ ബസിൽ ബൈക്കിടിച്ച് പതിനെട്ടുകാരൻ മരിച്ചു

തൊടുപുഴ: ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം ബസിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. വാളകം ഒറ്റപ്ലാക്കൽ ജിബിനാണ്(18) മരിച്ചത്.

മേലുകാവ് കാഞ്ഞിരംകവല പാക്കപ്പുള്ളി വളവിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ടയിൽ നിന്ന് തൊടുപുഴയ്ക്ക് പോകുന്ന സ്വകാര്യബ സിലാണ് ജിബിൻ സഞ്ചരി സംസ് ച്ച ബൈക്കിടിച്ചത്. മുട്ടത്തു നിന്ന് വരികയായിരുന്നു ജിബിൻ. പാക്കപ്പുള്ളി വളവിൽ പിക്കപ്പ് ജീപ്പിനെ മറി കടന്നെത്തിയ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. ബസിലെ സി.സി.ടി.വിയിൽ നിന്ന് അപകടദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. അമ്മ: ബിബിന. സഹോദരൻ: അബിൻ.

Leave a Comment

Your email address will not be published. Required fields are marked *