Timely news thodupuzha

logo

ഒന്നാമത് അഖില കേരള വടംവലി മത്സരം ജൂൺ 9ന് തൊടുപുഴ കരിങ്കുന്നത്ത്

തൊടുപുഴ: കരിങ്കുന്നം സെൻ്റ് അഗസ്റ്റിൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ കെ.സി.സി (ക്നാനായ കത്തോലിക്ക കോൺഗ്രസ്സ്) യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 9ന് വൈകിട്ട് 6ന് ഒന്നാമത് അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂ‌ൾ സ്ലാബ് ഫ്ളഡ് ലൈറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ടു വിഭാഗങ്ങളിലായി(455kg, 750kg) നടത്തുന്ന സെവൻസ് മത്സരത്തിൽ 30ലധികം ടീമുകൾ പങ്കെടുക്കും. കെ.സി.സി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ ഉദ്ഘാടനം നിർവ്വഹിക്കും.

വികാരി ഫാ. ജയിംസ് വടക്കേകണ്ടങ്കരി അധ്യക്ഷത വഹിക്കും. തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ്, കെ.സി.സി അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറം, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ്, കേരള വടംവലി അസ്സോസിയേഷൻ പ്രസിഡൻ്റ് ജോൺസൺ ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് റ്റിനി തോമസ് എടാമ്പുറത്ത് സ്വാ​ഗതവും കെ.സി.സി യൂണിറ്റ് സെക്രട്ടറി അജിമോൻ ഇരട്ടച്ചിറ നന്ദിയും പറയും.

455 കെ.ജി വിഭാ​ഗത്തിൽ ഒന്നാം സമ്മാനം 25,001 രൂപയാണ്. ആദ്യ 12 സ്ഥാനങ്ങളിൽ എത്തുന്നവർക്കും ക്യാഷ് പ്രൈസ് ഉണ്ട്. 750 കെ.ജി വിഭാ​ഗത്തിൽ 15,001 രൂപയാണ് ഒന്നാം സമ്മാനം. ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവർക്കും ക്യാഷ് അവാർഡ് നൽകും. കൂടാതെ ട്രോഫിയും വിതരണം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *