മുംബൈ: ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 20 കോടി രൂപ മാത്രമാണ് ലോകകപ്പിന്‍റെ സമ്മാനത്തുകയായി ടീമിന് ഐസിസി നൽകിയത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കൻ ടീമിന് പത്തര കോടിയും.