Timely news thodupuzha

logo

പരാതി പറഞ്ഞ്ത മടുത്തു, തകർന്ന് കിടക്കുന്ന മുതല ക്കോടം- മടത്തിക്കണ്ടം റോഡ് റെസിഡന്റ്സ് അസോസിയേഷൻ നന്നാക്കി

തൊടപുഴ: മുതലക്കോടം നഗരസഭയോട് പരാതി പറഞ്ഞും പരാതി നൽകിയും മടുത്ത് ഒടുവിൽ റോഡ് നന്നാക്കി കിട്ടാൻ
നവ കേരള സദസ്സിലും പരാതി നൽകി. എന്നിട്ടും പരിഹാരമില്ല. ഗതികേട്ട് മുതല ക്കോടം സ്റ്റേഡിയം റെസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്നും പണം സ്വരൂപിച്ചു റോഡ് നന്നാക്കാൻ തീരുമാനിക്കുകയായിരുന്നു.

മുതലക്കോടം സെന്റ് ജോർജ് ഹൈ സ്കൂളിന്റ മുൻപിൽ നിന്ന് തുടങ്ങി കൃഷ്ണപിള്ള റോഡ് വരെയുള്ള ഭാഗത്തെ കുഴികളിലും വെള്ളക്കെട്ടിലും പാറമക്ക് ഇട്ട് കുഴികൾ എല്ലാം നികത്തി. ഇതുവഴി സ്കൂൾ ബസുകളും ഓട്ടോ റിക്ഷകളും വരാതായതും രോഗികളെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കണമെങ്കിൽ തകർന്നു കിടന്ന റോഡിൽ കൂടി വാഹനങ്ങൾ ഇഴഞ്ഞു നീങ്ങണമെന്ന സ്ഥിതിയും വന്നതോടെയാണ് റെസിഡന്റ്സ് അസോസിയേഷൻ ഇനിയും കാത്തിരിക്കേണ്ട, അംഗങ്ങളിൽ നിന്നുള്ള പണം കൊണ്ട് കുഴിയടയ്ക്കാൻ തീരുമാനിച്ചത്.

ഒന്നര വർഷത്തിൽ ഏറെയായി റോഡ് ഇതുപോലെ തകർന്നു കിടക്കാൻ തുടങ്ങിയിട്ട്. പലതവണ നഗര സഭയിൽ പരാതിപ്പെട്ടെങ്കിലും ഒന്നും നടന്നില്ല. സ്കൂളിന് മുൻപിലെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ സ്കൂളിൽ എത്തുന്ന കുട്ടികൾ ഇതു വഴി വാഹനങ്ങൾ വന്നാൽ ചെളി തെറിക്കാതിരിക്കാൻ ഓടി മാറണം. ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടവും പതിവായതോടെയാണ് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മേക്കുന്നേൽ സെക്രട്ടറി സജീവ് എന്നിവരുടെ നേതൃത്വത്തിൽ റോഡ് നന്നാക്കാൻ തീരുമാനിച്ചത്

Leave a Comment

Your email address will not be published. Required fields are marked *