Timely news thodupuzha

logo

മലക്കപ്പാറയിൽ മൂന്നര മണിക്കൂറോളം വഴി തടഞ്ഞ് കബാലി

മലക്കപ്പാറ: ആനമല അന്തർ സംസ്ഥാന പാതയിൽ വാഹനങ്ങൾ തടയുന്നത് പതിവാക്കി കാട്ടാന കബാലി. ചൊവ്വാഴ്ച രാവിലെ മലക്കപ്പാറ പാതയിൽ നിലയുറപ്പിച്ച കൊമ്പൻ മൂന്നര മണിക്കൂറോളമാണ് ഗതാഗതം സ്തംഭിപ്പിച്ചത്.

അന്തർ സംസ്ഥാന പാതയിൽ വൻ ഗതാഗത കുരുക്കാണ് ഇതു മൂലം സൃഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6 :30ഓടെ ആനമല പാതയിലെ അമ്പലപ്പാറയിൽ വെച്ചാണ് കബാലി പന റോഡിലേക്ക് മറിച്ചിട്ട് തിന്നുകൊണ് റോഡിലേക്ക് കയറിയത്.

അതിന് ശേഷം വഴിയിൽ നിന്നു മാറാതെ മൂന്നര മണിക്കൂറോളം നിലയുറപ്പിച്ചു. ഇതോടെ മലക്കപ്പാറയിലേക്കും ചാലക്കുടിയിലേക്കും ജോലിക്കായി പോയിരുന്ന യാത്രക്കാർ ഉൾപ്പെടെയുള്ളവർ കാടിനകത്തു കുടുങ്ങി കിടന്നു

മലക്കപ്പാറ ഭാഗത്തു നിന്നും വന്ന തടി ലോറിയാണ് ആദ്യം കബാലി തടഞ്ഞത് വാഹനം മുന്നോപോട്ടെടുക്കുമ്പോൾ നിരവധി തവണ വാഹനത്തിന് നേരെ കബാലി പാഞ്ഞടുത്തതായി യാത്രക്കാർ പറഞ്ഞു.

തുടർന്ന് പുറകിൽ വന്നിരുന്ന കെ.എസ്.ആർ.ടി.സി ബസ് മുന്നോട്ടെടുത്തു വാഹനം ഇരമ്പിച്ചു ശബ്ദമുണ്ടാക്കിയതിനു ശേഷമാണ് കബാലി റോഡിൽ നിന്നും മാറിയത്.

ദിവസവും കാട്ടുനിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞ് ആക്രമണ സ്വഭാവം കാണിക്കുന്ന കൊമ്പനെ കാട് കയറ്റണമെന്ന ആവശ്യം ശക്തമാകുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *