Timely news thodupuzha

logo

തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ ഏഴിന്

തൊടുപുഴ: റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടുക്കണ്ടം ഐ.എം.എ ഓഡിറ്റോറിയത്തില്‍ ജൂലൈ ഏഴിന് വൈകിട്ട് ഏഴ് മണിക്ക് സംഘടിപ്പിക്കും. 36ആമത് പ്രസിഡന്‍റായി ജോബ് കെ ജേക്കബും സെക്രട്ടറിയായി ബെന്നി ഇല്ലിമൂട്ടില്ലും ട്രഷററായി ഡോ. സി.വി ജേക്കബ്ബും ചുമതലയേൽക്കും. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

റോട്ടറി ക്ലബ്ബ് മുൻ ഡിസ്ട്രിക്റ്റ് ​ഗവർണർ എസ് രാജ്മോഹനൻ നായർ(Rtn M.D) മുഖ്യ അതിഥിയായെത്തും. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി തൊടുപുഴയുടെ സാംസ്കാരിക സാമൂഹിക ആതുരാരോഗ്യ സേവന മണ്ഡലങ്ങളില്‍ നിറ സാന്നിദ്ധമായിരിക്കുന്ന റോട്ടറി ക്ലബ്ബ്, ജില്ലാ ആശുപത്രിയിലും ചാഴികാട്ട് ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റുകള്‍, തൊടുപുഴയെ വിശപ്പ് രഹിത നഗരമാക്കാന്‍ അന്നപൂര്‍ണ്ണം പദ്ധതി, 38 ലക്ഷം രൂപ ചിലവില്‍ കേരള ത്തിലെ ആദ്യത്തെ ബ്ലഡ് ഡൊണേഷന്‍ വാന്‍, പാര്‍പ്പിടം പദ്ധതിയില്‍ പത്തോളം വീടുകള്‍, കൂടാതെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം, നിരാലംബരായ രോഗികള്‍ക്ക് ചികില്‍സ ലഭ്യമാക്കുക എന്നിങ്ങനെ ചെറുതും വലുതുമായ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ബ്ലോസ്സമെന്ന പേരില്‍ റോട്ടറി ഡിസ്ട്രിക്ടിന്‍റേയും കൂടി സഹകരണത്തോടെ ഒരു പുതിയ സാമൂഹിക സേവന പദ്ധതിയും ഈ വര്‍ഷത്തേക്ക് വിഭാവനം ചെയ്തിരിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജോബ് കെ ജേക്കബ്, ബെന്നി ഇല്ലിമൂട്ടില്‍, ഹെജി പി ചെറിയാന്‍, ലിറ്റോ പി ജോണ്‍, ജയചന്ദ്രവര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *